കാഴ്ചപ്പാടും ദൌത്യവും
🎯 ദൗത്യം
🚰 ദാരിദ്ര്യ നിർമ്മാർജനം
സ്വയം തൊഴിൽ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം, സംരംഭം തുടങ്ങാൻ അടിസ്ഥാന സൗകര്യങ്ങൾ, വായ്പ എന്നിവ ലഭ്യമാക്കി ദരിദ്ര ജനങ്ങളുടെ ദാരിദ്ര്യം നിർമ്മാർജനം ചെയ്യുക.
🏗️ അടിസ്ഥാന സൗകര്യ വികസനം
പാർപ്പിടം, ഗതാഗത സൗകര്യങ്ങൾ, പൊതു കെട്ടിടങ്ങൾ, ശൗചാലയങ്ങൾ തുടങ്ങി ഗ്രാമീണ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക.
🌾 കാർഷിക വികസനം
കൃഷിയും അനുബന്ധ തൊഴിലുകളും ഇല്ലാത്ത കാലങ്ങളിൽ തൊഴിലും അതിലൂടെ കൂലിയും ദരിദ്ര ജനങ്ങൾക്ക് ലഭ്യമാക്കുകയും അതുവഴി ദാരിദ്ര്യം കുറയ്ക്കുകയും ചെയ്യുക.
💡 ശുചിത്വ മാലിന്യ സംസ്കരണം
ഗ്രാമീണ ജനങ്ങളുടെ ആരോഗ്യ ശീലങ്ങളിൽ അവബോധം സൃഷ്ടിക്കുക, ശുചിത്വ സൗകര്യങ്ങൾ ലഭ്യമാക്കുക, ആരോഗ്യപരിപാലനത്തിന് പ്രാധാന്യം നൽകുവാൻ അവരെ പ്രാപ്തരാക്കുക.
🌟 അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ കാഴ്ചപ്പാട്
പ്രകൃതിസൗന്ദര്യം സംരക്ഷിച്ച്, സുസ്ഥിര വികസനവും ജനക്ഷേമവും ഉറപ്പാക്കി, കാർഷിക സമൃദ്ധിയും ആധുനിക അടിസ്ഥാന സൗകര്യങ്ങളും കൈവരിക്കുന്ന മാതൃകാ ബ്ലോക്ക് പഞ്ചായത്തായി അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിനെ ഉയർത്തുക.