അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : ബ്ലോക്ക് പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും ബ്ലോക്ക് പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. ഡിവിഷന്‍ മെമ്പർമാർ : ബ്ലോക്ക് പഞ്ചായത്തിലെ ഓരോ ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്.
കെ കെ ജ്യോതി
പ്രസിഡൻ്റ്
വി എസ് ഷിജു
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ഹസീന ബീവി
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
ഷൈന്‍ ബാബു
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
അഡ്വ. ബിനി വർഗ്ഗീസ്
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
പേര്
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് — പൊതുവിവരങ്ങൾ🏛️ ബ്ലോക്ക് പഞ്ചായത്തിന്റെ പേര്: അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് 📐 വിസ്തൃതി: 950.79 ച.കി.മീ🔢 ബ്ലോക്ക് ഡിവിഷനുകളുടെ എണ്ണം: 16🗺️ രൂപീകൃതം : 1969ജനസംഖ്യാ വിവരങ്ങൾ👥 ആകെ ജനസംഖ്യ: 2,19,725👨 പുരുഷന്മാർ: 1,03,428👩 സ്ത്രീകൾ: 1,16,297📜 പട്ടികജാതി (SC): 31,058🏹 പട്ടികവർഗം (ST): 3,596ഭരണവർഗ്ഗവും അതിരുകളും🏢 താലൂക്ക് : പുനലൂര്‍ 🏡 ജില്ല : കൊല്ലം🗳️ നിയമസഭാ മണ്ഡലം: പുനലൂര്‍, ചടയമംഗലം(ഭാഗീകം)🌍 ലോകസഭാ മണ്ഡലം: കൊല്ലം